ns-

കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയുടെയും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് കൊല്ലം ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ നടത്തിയ നവജാത ശിശുക്കളുടെ പരിചരണ പരിശീലനം ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള അദ്ധ്യക്ഷനായി. നിയോനാറ്റോളജി ഡോക്ടർമാരായ വി.എസ്.വിഷ്ണു സ്വാഗതവും രേണു ജോസഫ് നന്ദിയും പറഞ്ഞു. ആശുപത്രി സെക്രട്ടറി പി.ഷിബു, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ.ചന്ദ്രമോഹൻ, ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.ശ്രീകുമാർ, ഐ.എ.പി സംസ്ഥാന അക്കാഡമിക്ക് കോ ഓർഡിനേറ്റർ ഡോ. പി.പി.ബെന്നറ്റ് സൈലം, പീഡിയാട്രീഷ്യന്മാരായ ഡോ. മഞ്ജുനാഥ്, ഡോ. സന്ധ്യ അയ്യപ്പൻ, പയ്യന്നൂർ അനാമയ ആശുപത്രിയിലെ ഡോ. അഞ്ജലി എന്നിവർ സംസാരിച്ചു. ഐ.എ.പി ഫെലോഷിപ്പ് ഇൻ ഡെവലപ്പ്‌മെന്റൽ ബിഹേവിയറൽ പീഡിയാട്രിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ. ജി.നാഗിയെ ചടങ്ങിൽ ആദരിച്ചു.