കൊല്ലം: ജില്ലയിൽ ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.

24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് സൂചന. തീരദേശ മേഖലയിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകട മേഖലയിൽ താമസിക്കുന്നവർ മാറി താമസിക്കണം. വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ജലാശയങ്ങൾക്ക് ചുറ്റും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

മരങ്ങൾക്ക് താഴെ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വൈദ്യതി ലൈനുകൾ പൊട്ടിവീണ് അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്. അതിനാൽ ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുമ്പ് അപകട സാദ്ധ്യത ഇല്ലെന്ന് ഉറപ്പാക്കണം.

വിളിക്കേണ്ട നമ്പർ

വൈദ്യുതി ലൈൻ അപകടം- 1056

കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912

കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 9447677800

താലൂക്ക് കൺട്രോൾ റൂം

കൊല്ലം: 0474-2742116, 9447194116

കരുനാഗപ്പള്ളി: 0476-2620223, 9497135022

കുന്നത്തൂർ: 0476-2830345 , 9447170345

കൊട്ടാരക്കര: 0474-2454623, 9447184623

പത്തനാപുരം: 0475-2350090 , 9447191605

പുനലൂർ: 0475-2222605, 8547618456

ഇന്നലെ ജില്ലയിൽ ലഭിച്ച മഴ

പുനലൂർ -1.5 മില്ലി മീറ്റർ

കാരുവേലിൽ - 0.5 മില്ലി മീറ്റർ

തെന്മല - 1.5 മില്ലി മീറ്റർ