k

കൊല്ലം: സി.പി.എം ജില്ലാ സമ്മേളനഹാളിൽ ബിയർ കുപ്പിയിൽ വിതരണം ചെയ്ത കരിങ്ങാലി വെള്ളം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ പാർട്ടിയുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം പറഞ്ഞു. സമ്മേളനത്തെ വക്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അസംബന്ധ പ്രചാരണമെന്നും ചിന്ത പറഞ്ഞു.