കൊല്ലം: റേഷൻ വാങ്ങി മടങ്ങുന്ന കാർഡ് ഉടമകളെ വഴിയിൽ തടഞ്ഞ് സഞ്ചി പരിശോധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ. ഇ - പോസിൽ ബയോമെട്രിക് വഴി സുതാര്യമായി റേഷൻ വിതരണം നടത്തുമ്പോൾ തന്നെ ബില്ലിനൊപ്പം ഫോൺ നമ്പരിൽ മെസേജും എത്തും. റേഷൻ വ്യാപാരികളെ അപഹാസ്യമാക്കുന്ന നടപടി ഉടൻ പുനഃപരിശോധിക്കണമെന്ന് കൊല്ലത്ത് ചേർന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സുരേഷ് കാരേറ്റ്, ട്രഷറർ കുറ്റിയിൽ ശ്യാം, ഉഴമലയ്ക്കൽ വേണുഗോപാൽ, എൻ.ഷിജീർ, മജീദ് റാവുത്തർ, സോണി കൈതാരം, ചന്ദ്രശേഖരപിള്ള, എം.ഷിഹാബ് എന്നിവർ സംസാരിച്ചു.