കൊ​ല്ലം: പു​ത്തൻ ചു​വ​ടു​വ​യ്​പ്പു​മാ​യി ചാ​മ്പ​ക്ക​ട​വ് വ​ട​ക്കും​ത​ല​യിൽ ​മെഡി​ക്കൽ സെന്റർ എ​ന്ന പേ​രിൽ നൂ​ത​ന ആ​തു​രാ​ല​യം നാളെ മു​തൽ പ്ര​വർ​ത്ത​നം ആ​രം​ഭി​ക്കും. എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി, എം.എൽ.എമാരായ സു​ജി​ത്ത് വി​ജ​യൻ​പി​ള്ള, കോ​വൂർ കു​ഞ്ഞു​മോൻ, സി.ആർ.മ​ഹേ​ഷ് തുടങ്ങിയവർ പങ്കെടുക്കും. ഒ​ബ്സ്​ട്രി​ക്‌​സ് ആൻഡ് ഗൈ​ന​ക്കോ​ള​ജി, ജ​ന​റൽ ആൻഡ് ലാ​പ്രോ​സ്‌​കോ​പ്പി​ക് സർ​ജ​റി, ഓർ​ത്തോ​പീ​ഡി​ക്‌​സ​സ് & ജോ​യിന്റ് റീ​പ്ലേ​സ്‌​മെന്റ്, പീ​ഡി​യാ​ട്രി​ക്‌​സ്, പൾ​മ​ണോ​ള​ജി, ജ​ന​റൽ മെ​ഡി​സിൻ & ഡ​യ​ബെ​റ്റോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളിൽ മി​ക​ച്ച ചി​കി​ത്സ ലഭ്യമാണ്. 16 മു​തൽ 31 വ​രെ മെ​ഡി​ക്കൽ ക്യാമ്പും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തു​ടർ ചി​കി​ത്സയുടെ വി​വി​ധ പ​രി​ശോ​ധ​ന​കൾ​ക്ക് 20 മു​തൽ 30 ശതമാനം വ​രെ ഇ​ള​വ് ല​ഭി​ക്കും. മെ​ഡി​ക്കൽ ക്യാ​മ്പിൽ ഡോ​ക്ടർ​മാ​രു​ടെ സേ​വ​നം രാ​വി​ലെ 9.30 മു​തൽ വൈ​കി​ട്ട് 6 വ​രെ ല​ഭ്യ​മാ​ണ്.