കൊല്ലം: പ്രമുഖ ശില്പിയും ഇൻസ്റ്റലേഷൻ കലാകാരനുമായ ടെൻസിംഗ് ജോസഫിന്റെ 110 ഓളം ചിത്രങ്ങളുടെ ഏകാംഗ കലാപ്രദർശനം കൊല്ലം 8 പോയിന്റ് ആർട്ട് കഫേയിൽ 15 മുതൽ ജനുവരി 15 വരെ നടക്കും. 'ബിറ്റുവീൻ ഒബ്ജക്ട്സ് ആൻഡ് മൈസെൽഫ്' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം 15ന് വൈകിട്ട് 5ന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കൊല്ലം പബ്ലിക് ലൈബ്രറി സെക്രട്ടറി പ്രതാപ്.ആർ.നായർ മുഖ്യാതിഥിയാകും. കാറ്റലോഗ് ഫൈൻ ആർട്‌സ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. സി.വിശ്വനാഥൻ പ്രകാശിപ്പിക്കും. മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ് ഏറ്റുവാങ്ങും. കേരള ടൂറിസം വകുപ്പ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. മനോജ് കിനി, മാവേലിക്കര രാജാ രവിവർമ്മ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മനോജ് വയലൂർ, കലാനിരൂപകൻ എം.രാമചന്ദ്രൻ എന്നിവർ പ‌ങ്കെടുക്കും.

കൊച്ചിയിൽ പുതുതായി ആരംഭിക്കുന്ന കുൻസ്റ്റ് ഗ്യാലറിയാണ് പ്രദർശനം ഒരുക്കുന്നത്. പത്രസമ്മേളനത്തിൽ കൊച്ചി കുൻസ്റ്റ് ഗ്യാലറി സെക്രട്ടറി താഹ മുഹമ്മദ്, ആർട്ടിസ്റ്റ് ടെൻസിംഗ് ജോസഫ്, സുരേഷ് സിദ്ധാർത്ഥ തുടങ്ങിയവർ പങ്കെടുത്തു.