പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ ഓപ്പൺ സ്റ്റേജിന്റെയും ഇന്റർലോക്കിന്റെയും കല്ലിടിൽ കർമ്മം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ ലത്തീഫ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗംഗാദേവി, മിനി സുദർശൻ, സൗമ്യ, ശ്രീലക്ഷ്മി, അഞ്ജലി , പ്രദീപ് ,ദിലീപ്, ബ്ലെസൻ, സമദ് എന്നിവർ പങ്കെടുത്തു.