vaithudythu-
വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് തൊടിയൂർ അരമത്ത്മഠം വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ : വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് തൊടിയൂർ അരമത്തുമഠം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ചേലക്കോട്ടുകുളങ്ങര ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം അരമത്തുമഠം ജംഗ്ഷനിൽ സമാപിച്ചു. പ്രകടനം തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. മോഹനൻ, ഷമീർ മേനാത്ത്, വള്ളികുന്നം പ്രസാദ്, കിഷോർ കരുനാഗപ്പള്ളി,ആർ. കെ.വിജയകുമാർ,കമറുദ്ദീൻ,സുഗന്ധ ശശികുമാർ, പൊന്നമ്മ സജി, കെ.സജികുമാർ,ജെ.ചന്ദ്ര ബാബു,അരുൺ സോമൻ,സണ്ണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.