thodiyopr-
തൊടിയൂർ മാലിന്യ മുക്ത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകൾക്കും ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗ്രാമ പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റും. ഇതിന്റെ ഭാഗമായിഎല്ലാ വീടുകൾക്കും ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു രാമചന്ദ്രൻ, നജീബ് മണ്ണേൽ, ടി.സുജാത,എൽ. ജഗദമ്മ ,പഞ്ചായത്ത് സെക്രട്ടറി സി. ഡെമാസ്റ്റൻ, അസി.സെക്രട്ടറി കെ.കെ.സുനിത , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാഹിലത്ത്, കുടുംബശ്രീ ചെയർപേഴ്സൺ കല എന്നിവർ പങ്കെടുത്തു. ഉല്ലാസ് ബൊക്കാഷി ബക്കറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വിശദീകരിച്ചു. 7 ലക്ഷം രൂപ അടങ്കലിലാണ് പഞ്ചായത്ത് പ്രോജക്ട് തയാറാക്കിയിട്ടുള്ളത്.