ഓയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആഹ്വാന പ്രകാരം വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ഓയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. യൂണിറ്റ് പ്രസിഡന്റ് എസ്.സാദിഖ് പ്രകടനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഓയൂർ ടൗൺ ചുറ്റി പ്രകടനം നടത്തി. യൂണിറ്റ് ട്രഷറർ തുളസീധരൻ നായർ പ്രകടനത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.