തഴുത്തല: തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അഷ്ടബന്ധകലശം തന്ത്രി പട്ടത്താനം തടത്തിൽമഠം ചന്ദ്രശേഖരന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
ഇന്ന് വൈകിട്ട് 6ന് ആചാര്യവരണം, ഗുരുഗണപതി പൂജ, രക്ഷോഘ്നഹോമം, വാസ്തുകലശം, വാസ്തുഹോമം, വാസ്തുബലി, പ്രസാദശുദ്ധി. നാളെ രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, ബിംബശുദ്ധി കലശം. വൈകിട്ട് 5.30ന് കലശപൂജകൾ, ഭഗവതിസേവ, അധിവാസ പൂജ. 15ന് രാവിലെ 7ന് അധിവാസം വിടർത്തി ഉഷഃപൂജ, മുഹൂർത്ത പ്രായശ്ചിത്തം, 11.30നും 12.15നും മദ്ധ്യേ അഷ്ടബന്ധകലശം.