കൊല്ലം: എട്ട് ഏരിയാ സെക്രട്ടറിമാർ ഇല്ലാതെയാണ് പുതിയ ജില്ലാ കമ്മിറ്റിക്ക് രൂപം നൽകിയത്. യുവജന -വിദ്യാർത്ഥി -മഹിളാ പ്രാതിനിദ്ധ്യത്തിന് പ്രാമുഖ്യം നൽകിയത്തോടയാണ് ജില്ലാ കമ്മിറ്റിയിലേക്ക് ഏരിയാ സെക്രട്ടറിമാരെ പരിഗണിക്കാൻ പറ്റാതായത്. മൂന്ന് തവണ പൂർത്തിയാക്കിയതിന്റെ പേരിൽ ജില്ലയിൽ നിരവധി സെക്രട്ടറിമാർ മാറിയിരുന്നു. ഇതിനിടെ കഴിഞ്ഞ സമ്മേളനം തിരഞ്ഞെടുത്ത ചില സെക്രട്ടറിമാർ ഇനിയും പുറത്ത് കാത്തുനിൽപ്പാണ്. സസ്ഥാന സമ്മേളനത്തിൽ പ്രായ പരിധിയുടെ പേരിൽ ഏകദേശം നാല് പേർ ഒഴിവാക്കപ്പെടുമ്പോൾ ആ ഒഴിവിൽ സംസ്ഥാന കമ്മിറ്റിയിൽ ഏത്തുന്നവർ ജില്ലാ കമ്മിറ്റിയിൽ നിന്ന് മാറുമ്പോൾ ഉണ്ടാകുന്ന ഒഴിവിൽ പരമാവധി ഏരിയാ സെക്രട്ടറിമാരെ ഉൾപ്പെടുത്തുമെന്നാണ് വിവരം.