കൊല്ലം: വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അസി. എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്, ജില്ലാ ഭാരവാഹികളായ കരിക്കോട് ജമീർ ലാൽ, നെടുവത്തൂർ ചന്ദ്രശേഖരൻ, എസ്.മണി മോഹനൻ നായർ, അഡ്വ. പ്രവീൺ കുമാർ, എഡ്വേർഡ് പരിച്ചേരി, ഷിബു കുണ്ടറ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ശ്രീനാഥ്.ആർ.പിള്ള, കേരള വനിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫാത്തിമ ബാബു എന്നിവർ സംസാരിച്ചു.