ഓടനാവട്ടം: യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സഹകരണത്തോടെ വെളിയം ഗ്രാമ പഞ്ചായത്തിൽ കേരളോത്സവം 24
ന് തുടക്കമായി. വെളിയം സാംസ്കാരിക നിലയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പ്രോഗ്രാം ചെയർമാനുമായ ആർ.പ്രശാന്ത് അദ്ധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ എം.ബി.പ്രകാശ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രഘുനാഥ്,
മുൻ വൈസ് പ്രസിഡന്റ് കെ.രമണി, ബ്ലോക്ക് മെമ്പർ ദിവ്യ സജിത്ത്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമശേഖരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി സിജു, വാർഡ് അംഗങ്ങളായ അനിൽ മാലയിൽ,
ഷീബാ സന്തോഷ്, ഗീതാകുമാരി, എം.വിഷ്ണു, ടി.ശ്രീലേഖ, സി.ഡി.എസ് ചെയർപേഴ്സൺ ശൈലജ അനിൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി നന്ദി പറഞ്ഞു. ഇന്ന് ഓടനാവട്ടം കെ.ആർ.ജി.പി.എം സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8 മുതൽ കായിക മത്സരങ്ങൾ തുടങ്ങും. മേലേപ്പുര ജംഗ്ഷനിൽ ക്രിക്കറ്റ് 20-20യും അവിടെ പകൽ 2 മുതൽ വോളിബാൾ മത്സരവും രാവിലെ 9 മുതൽ വെളിയം സാംസ്കാരിക നിലയത്തിൽ 27 ഇനങ്ങളിൽ കലാമത്സരങ്ങളും നടക്കും. 15ന് ഫുട്ബാൾ, കബഡി, വടം വലി എന്നിവകളിൽ മത്സരം നടക്കും.
17ന് വൈകിട്ട് 4 ന് ഓടനാവട്ടം സാംസ്കാരിക നിലയത്തിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രശാന്ത് അദ്ധ്യക്ഷനാകും.