ccc
ccc

കരുനാഗപ്പള്ളി: പശ്ചിമതീര കനാലിന് കുറുകെ ആലപ്പാട്, കുലശേഖരപുരം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കാട്ടിൽകടവ് മേൽപ്പാലത്തിന്റെ നിയമ കുരുക്കുകൾ അഴിഞ്ഞു. ഇനി പാലം യാഥാർത്ഥ്യമാകും. അതോടെ ആലപ്പാട് നിവാസികളുടെ ദീർഘ നാളത്തെ ആവശ്യം സഫലമാകും. സുനാമി ദുരന്തത്തിന് ശേഷമാണ് ഇവിടെ പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി ആലപ്പാട്ട് നിവാസികൾ രംഗത്ത് വന്നത്.

44.49കോടി കോടിയുടെ

എസ്റ്റിമേറ്റ്

7 വർഷം മുമ്പ് തുടക്കമിട്ടു, ഡിസൈനിൽ ഭേദഗതി

  1. മുൻ എം.എൽ.എ ആയിരുന്ന ആർ.രാമചന്ദ്രനാണ് 7 വർഷം മുമ്പ് പാലത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടത്.
  2. 20 കോടി രൂപയാണ് അന്ന് അനുവദിച്ചത്.
  3. മണ്ണ് പരിശോധനയും അനുബന്ധ നടപടികളും പൂർത്തീകരിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോയി.
  4. ജലനിരപ്പിൽ നിന്ന് 6 മീറ്റർ മാത്രമായിരുന്നു പാലത്തിന്റെ ഉയരം. മത്സ്യബന്ധന യാനങ്ങൾക്കും ബോട്ടുകൾക്കും കടന്ന് പോകാൻ സാധിക്കുകയില്ലെന്ന പരാതിയെ തുടർന്ന് ഉയരം 7 മീറ്ററായി ഉയർത്തി.
  5. 55 മീറ്റർ ക്ലിയർ സ്പാൻ വരുന്ന തരത്തിലും കനാലിന് കുറുകെ ബോ സ്ട്രിംഗ് മാതൃകയിൽ പാലത്തിന്റെ സെൻട്രൽ സ്പാനിന്റെ രൂപരേഖ ഉദ്യോഗസ്ഥർ പുതുക്കി സമർപ്പിച്ചു.
  6. കാട്ടിൽ കടവ് ഭാഗത്ത് 25 മീറ്റർ വരുന്ന 3 സ്പാനുകളും 12.5 മീറ്റർ വരുന്ന 3 സ്പാനുകളും നിർമ്മിച്ച് നീളം പരമാവധി റോഡിൽ എത്തുന്ന തരത്തിലാണ് പുതിയ എസ്റ്റിമേറ്റ്.
  7. ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് 25 മീറ്റർ ഉയരത്തിൽ 3 സ്പാനുകളും 12.5 മീറ്റർ ഉയരത്തിൽ 6 സ്ഥാനുകളും നിർമ്മിച്ച്‌ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്നതിനും പാലത്തിന്റെ ഡിസൈനിൽ ഭേദഗതി വരുത്തി.
  8. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുകൂടി ഓട കടന്ന് പോകുന്നതിനാൽ ഇൻലാൻഡ് നാവിഗേഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പാലത്തിന്റെ രൂപരേഖയിൽ വീണ്ടും മാറ്റം വരുത്തി എസ്റ്റിമേറ്റ് പരിഷ്കരിച്ചു.

ടെണ്ടർ നടപടികൾക്ക് നിർദ്ദേശം

പാലം നിർമ്മാണത്തിന് കാലതാമസം നേരിട്ടപ്പോൾ സി.ആർ .മഹേഷ് എം.എൽ.എ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുകയും 44.49കോടി കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി കിഫ്‌ബി യിൽ സമർപ്പിക്കുകയും ചെയ്തു. നവംബർ 30 ന് ചേർന്ന കിഫ്‌ബി എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനപ്രകാരം ഡിസൈൻ വിഭാഗത്തിന് ആവശ്യമായ രേഖകൾ 2025 ജനുവരി 30 ന് സമർപ്പിക്കണമെന്നും ശേഷിക്കുന്ന രേഖകൾ സി.എം.ഡി നൽകണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടെണ്ടർ നടപടികൾക്ക് നിർദ്ദേശം നൽകിയത്.

കാട്ടിൽ കടവ് പാലത്തിന്റെ നിർമ്മാണം ടെണ്ടർ ചെയ്യുന്നതിന് കിഫ്ബി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

സി.ആർ.മഹേഷ് എം.എൽ.എ