
കൊല്ലം: ഖാദി തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ആവശ്യപ്പെട്ടു. ഖാദി വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രോജക്ട് ഓഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമ്പള കുടിശ്ശിക, ആശ്വാസധനം, ക്ഷേമപെൻഷനുകൾ, ശമ്പള വർദ്ധനവ്, നൂൽ നൂൽക്കുന്നതിനുള്ള ആധുനിക യന്ത്രസാമഗ്രികൾ നൽകുക തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ.
പി.രവി അദ്ധ്യക്ഷനായി. സി.ഐ.ടി.യു നേതാക്കളായ എച്ച്.ബേസിൽ ലാൽ, ആർ.അനിൽകുമാർ, രാജു, ആർ.തുളസീധരൻ ഉണ്ണിത്താൻ, ജമീല, പി.ലീലാദേവി എന്നിവർ സംസാരിച്ചു.