ccc
ഓടനാവട്ടം ജംഗ്ഷനിലെ കാലപ്പഴക്കം ചെന്ന ഓട

ഓടനാവട്ടം : കാലപ്പഴക്കം ചെന്ന ഓട കാൽനടക്കാർക്ക് അപകട ഭീഷണിയാകുന്നു.ഓടനാവട്ടം ജംഗ‌്‌ഷനിലെ ഏകദേശം 300 മീറ്റർ ദൈർഘ്യത്തിലുള്ള ഓടകളാണ് മൂടികൾ ഇളകിയും ബലക്ഷയം സംഭവിച്ചും അപകട ക്കെണിയാകുന്നത്. ഏകദേശം 15 വർഷം മുമ്പ് നിർമ്മിച്ച ഓടയാണ്. ഓടയ്ക്ക് മുകളിലൂടെ ഒഴുകി എത്തുന്ന വെള്ളം സ്ലാബിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങുന്നതിനാൽ ആ സ്ഥലങ്ങളിൽ ചാലുകൾ രൂപപ്പെട്ട് കടകളിൽ കയറാൻ ബുദ്ധിമുട്ടാകുന്നു.

നടക്കുമ്പോൾ സ്ലാബുകൾ ഇളകിയാടിയും തെന്നി മാറിയുമാണ് ഭീതി ഉളവാക്കുന്നത്. നേരത്തെ ഓട നിർമ്മിച്ചപ്പോൾ മൂടികൾ തേച്ചു പിടിപ്പിക്കാതെ എടുത്ത് വെച്ച നിലയിലായിരുന്നു. ചിലയിടത്ത് സ്ലാബുകൾ ഓടയുടെ അടിത്തട്ടിലേക്ക് ഇരുന്ന നിലയിലാണ്. മറ്റിടങ്ങളിൽ നിരതെറ്റി ഉയർന്നും താഴ്‌ന്നുമാണ് മൂടികൾ. പരിചയമില്ലാത്തവരും കുട്ടികളും വേഗത്തിൽ നടക്കുമ്പോൾ അപകടങ്ങൾക്ക് സാദ്ധ്യതയേറുന്നു.

ഓട നവീകരിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര അറ്റകുറ്റ പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.