എഴുകോൺ : ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ കുറ്റത്തിന് ചായക്കട നടത്തിയിരുന്ന സ്ത്രീയെ എഴുകോൺ എക്സൈസ് അറസ്റ്റ് ചെയ്തു. നെടുമൺകാവ് ചരുവിള പുത്തൻ വീട്ടിൽ സുനിത (50) യാണ് പിടിയിലായത്. ഇവർക്കെതിരെ നിരവധി പരാതികൾ എക്‌സൈസിന് ലഭിച്ചിരുന്നു.
ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ മിനേഷ്യസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. 1.7 ലിറ്റർ മദ്യം ഇവരിൽ നിന്ന് പിടികൂടി. അസി.എക്സൈസ് ഇൻസ്‌പെക്ടർ ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രജീഷ്, ജ്യോതിഷ്, വിഷ്ണു,ഉണ്ണി മുരളി, വനിതാ സിവിൽ ഓഫീസർമാരായ സ്നേഹ സാബു ,മാലിനി, ഡ്രൈവർ നിതിൻ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.