എഴുകോൺ: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ശങ്കറുടെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്ന് ആരംഭിക്കുന്ന 33-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ പീതാംബര ദീക്ഷാ ദാനവും പദയാത്ര വിളംബര സമ്മേളനവും നാളെ എഴുകോൺ ചീരങ്കാവിൽ നടക്കും. രാവിലെ 8ന് പ്രാർത്ഥനാ സംഗമം മംഗലത്ത് സരോജിനി അമ്മ നയിക്കും. 9ന് ശിവഗിരി പദയാത്ര വിളംബര സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആർ.രശ്മി ഉദ്ഘാടനം ചെയ്യും. ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷനാകും. പീതാംബര ദീക്ഷാദാനം ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് അംഗം സ്വാമി സത്യാനന്ദ സരസ്വതി നിർവഹിക്കും. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, ശാന്തിനി കുമാരൻ, ഉപ ക്യാപ്ടന്മാരായ കെ.എൻ.നടരാജൻ ഉഷസ്, രഞ്ജിനി ദിലീപ്, ശോഭന ആനക്കോട്ടൂർ, സുശീല മുരളീധരൻ, ഓടനാവട്ടം ഹരീന്ദ്രൻ, വർക്കല മോഹൻദാസ് എന്നിവർ സംസാരിക്കും.