photo
എം.എസ്. എം.കൊല്ലം ജില്ലാ ഹൈസെക് വിദ്യാർത്ഥി സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ധാർമ്മിയതയ്ക്കും മൂല്യാധിഷ്ഠിത ജീവിത രീതിക്കും പ്രാധാന്യം നൽകുന്ന തരത്തിൽ പാഠപുസ്തകം പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എം.എസ്.എം കൊല്ലം ജില്ലാ ഹൈസെക് വിദ്യാർത്ഥി സമ്മേളനം ആവശ്യപ്പെട്ടു. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടന്ന സമ്മേളനം സി.ആർ.മഹേഷ്‌ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . കെ.എൻ.എം ജില്ലാ സെക്രട്ടറി അബ്ദുൽ സലാം പുള്ളിയിൽ അദ്ധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ റാഷിദ്‌ എ.വാഹിദ്, ഷിഹാബ് എസ്.പൈനുംമൂട്, സലീംഹദാനി,അബ്ദുറസാഖ് മദനി, ഫാത്തിമസ്വലാഹിയ്യ, സജീവ്പോച്ചയിൽ, ഷെഫീഖ്ഷാജഹാൻ, ഷാജ് പത്തനാപുരം, അനസ് മുഹമ്മദ്‌, ഷെബീൽകൊല്ലം എന്നിവർ സംസാരിച്ചു.

അനസ് സ്വലാഹി, ജൗഹർ അയനിക്കോട്, അങ്കിതസുരേന്ദ്രൻ, അംജദ് എടവണ്ണ എന്നിവർ വിവിധ വിയങ്ങളിൽ ക്ലാസ് നയിച്ചു. കൺവീനർ മുഷ്ത്താഖ് അഹമ്മദ് സ്വാഗതവും താരിഖ്‌ കരിക്കോട് നന്ദിയും പറഞ്ഞു.