al
റോഡ് ഇടിഞ്ഞ് തകർന്ന നിലയിൽ

പുത്തൂർ: കനത്ത മഴയ തുടർന്ന് ചെറുപൊയ്ക ,മംഗലേശേരി ,മണമേൽ കടവ് ഭാഗത്ത് റോഡ് ഇടിഞ്ഞ് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കല്ലടയാറിന് സമീപമുള്ള ഈ പ്രദേശത്ത് ജനം ഭീതിയിലാണ്. ആറിനോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ അപകട സാദ്ധ്യത കൂടുതലാണ്. എകദേശം 70 അടിയോളം താഴ്ച്ചയിൽ മണ്ണ് ഇടിഞ്ഞ് വീണിട്ടുണ്ട്. വർഷങ്ങളായി റോഡിന്റെ സൈഡ് ഭിതി കെട്ടുവാൻ പരിസരവാസികൾ നിവേദനം നൽകിയെങ്കിലും നടപ്പാക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മുൻപ്പ് കുന്നത്തൂരിൽ നിന്ന് കടത്ത് വള്ളമുണ്ടായിരുന്നു ഈ പ്രദേശത്തെക്ക് അപകട സാദ്ധ്യതയുള്ളതിനാൽ പൊലീസും വിലേജ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടിച്ചിൽ തുടർന്നാൽ സമീപവാസികളെ മാറ്റിപാർപ്പിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.