പത്തനാപുരം: ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം പിറവന്തൂർ ഗ്രാമ പഞ്ചായത്തിലെ പാതയോരങ്ങളിലുള്ള ബോർഡുകളും ബാനറുകളും തോരണങ്ങളും പഞ്ചായത്ത് സെക്രട്ടറി എൽ. ബാലാജിയുടെ നേതൃത്വത്തിൽ നീക്കംചെയ്തു. അനധികൃത ബോർഡ് സ്ഥാപിച്ചിട്ടുള്ളവർക്കെതിരെ പിഴ ഈടാക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകി. പാതയോരങ്ങളിൽ വീണ്ടും ബോർഡുകളും ബാനറുകളും മറ്റും സ്ഥാപിക്കുന്നത് തടയാനായി നിശ്ചിത ഇടവേളകളിൽ പരിശോധന നടത്താനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.