കൊല്ലം: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള (എ.എ.ഡബ്ല്യു.കെ) 39-ാം സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നും നാളെയും ആലപ്പുഴ ഗൗരി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് രജിസ്ട്രേഷൻ, 12.30ന് സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ പതാക ഉയർത്തും. പ്രസിഡന്റ് കെ.ജി.ഗോപകുമാർ അദ്ധ്യക്ഷനാകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.

മുനിസിപ്പൽ ചെയർപേഴ്സ‌ൻ കെ.കെ.ജയമ്മ മെക്കാനിക്ക് 24- ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ രാഖി രജികുമാർ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്.മീരാണ്ണൻ അംഗത്വ പ്രവർത്തന അവലോകനം നടത്തും. സംസ്ഥാന ട്രഷൻ സുധീർ മേനോൻ, ട്രെയിനിംഗ് ബോർഡ് ചെയർമാൻ എം.മുഹമ്മദ് ഷാ, ടി.പി.ബാലൻ, ജോളി കടത്തിങ്കൽ, ദിലീപ് കുമാർ, കെ.വി.സുരേഷ് കുമാർ, പി.എൽ.ജോസ് മോൻ, തമ്പി എസ്.പള്ളിക്കൽ, റെന്നി.കെ.മാത്യു, രാധാകൃഷ്‌ണൻ രാധാലയം, പി.വി.വിനോദ്‌കുമാർ, പി.ഡി.സുരേഷ് കുമാർ എന്നിവർ സംസാരിക്കും. വൈകിട്ട് 5 മുതൽ 6.30 വരെ സോഫ്ട്‌വെയർ മാറ്റങ്ങളെ കുറിച്ചും 7.30 വരെ മെക്കാനിക്ക് ക്ലാസും നടക്കും. ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് സ്വാഗതവും രാധാകൃഷ്‌ണൻ രാധാലയം നന്ദിയും പറയും.

നാളെ നടക്കുന്ന നേതൃത്വ ശില്പശാല കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. വി.എസ്.മീരാണ്ണൻ അദ്ധ്യക്ഷനാകും. 11 മുതൽ വൈകിട്ട് 5 വരെ വർക്ക് ഷോപ്പ് ഇൻഷ്വറൻസ്, ലൈഫ് ലൈൻ പദ്ധതി, ഭാവി പ്രവർത്തനങ്ങൾ, പൊതുചർച്ച എന്നിവ നടക്കും. സംസ്ഥാന ജോ. സെക്രട്ടറി ദയാനന്ദൻ സ്വാഗതവും ആലപ്പുഴ ജില്ലാ പ്രസിഡന്റ് അലക്സ‌് വർഗീസ് നന്ദിയും പറയും.