പോരുവഴി : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ ശൂരനാട് തെക്ക് പതാരം തൃക്കുന്നപ്പുഴ വടക്ക് 3793-ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ ആധാര ശിലാസ്ഥാപന കർമ്മം നാളെ രാവിലെ 11.30ന് നടക്കും. കുമുദേശൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ശിലാസ്ഥാപന കർമ്മം നിർവഹിക്കും. ശിലാസ്ഥാപന കർമ്മത്തിൽ എല്ലാ ശാഖാ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ പ്രസിഡന്റ് ഡി.ഗോപി, വൈസ് പ്രസിഡന്റ് എസ്.സതീശൻ, സെക്രട്ടറി എസ്.രവികുമാർ, യൂണിയൻ കമ്മിറ്റി അംഗം കെ.ദിവാകരൻ എന്നിവർ അറിയിച്ചു.