photo-
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ആർ.എസ്.പി നിയോജക മണ്ഡലം കമ്മിറ്റി ശാസ്താ കോട്ട കെ.എസ്.ഇ.ബി ഓഫീസ് പടിക്കലേക്ക് നടത്തിയ മാർച്ചും ധർണയും

പോരുവഴി: കേരളത്തിലെ ജനങ്ങളെ നിരന്തരം ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ

ആർ.എസ്.പി നിയോജക മണ്ഡലം കമ്മിറ്റി ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫീസ് പടിക്കലേക്ക്

ചൂട്ടുകെട്ടുകളുമായി മാർച്ചും ധർണയും നടത്തി. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജി.വിജയദേവൻ പിള്ള അദ്ധ്യക്ഷനായി. പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂർ, എസ്. ബഷീർ, കെ.രാജി, എസ്.വേണുഗോപാൽ, ബാബു ഹനീഫാ, ജി.തുളസീധരൻ പിള്ള,

വിജയചന്ദ്രൻ നായർ, ഷാജി വെള്ളാപ്പള്ളി, കല്ലട ഷാലി, സുഭാഷ് എസ്.കല്ലട, വേങ്ങശ്രീകുമാർ, എൻ.വിജയൻ പിള്ള, ബാബു കുഴിവേലി, പി.കെ.സദാശിവൻ, ഷാജു ശൂരനാട്, വിക്രമൻ കുന്നത്തൂർ, എസ്. ശശികല, മായാ വേണുഗോപാൽ, മുൻഷീർ ബഷീർ, വി.ജി .സുധാകരൻ പിള്ള, നവാസ് ചേമത്തറ, ബി.രഘുനാഥപിള്ള,

എസ്. സരിത, ഷിബു ചിറക്കട തുടങ്ങിയവർ സംസാരിച്ചു.