ചാത്തന്നൂർ: മകളുടെ വിവാഹത്തിന് രണ്ട് കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി രക്ഷിതാക്കൾ. തിരുവനന്തപുരം എയർപേർട്ട് റിട്ട. ജോ. ജനറൽ മാനേജരും എയർ ട്രാഫിക്ക് കൺട്രോളറുമായിരുന്ന ആദിച്ചനല്ലൂർ മധു മന്ദിരത്തിൽ ജി.മധുസൂദനനും കൊല്ലം എസ്.എൻ പബ്ളിക് സ്കൂൾ അദ്ധ്യാപിക ആർ.തങ്കവുമാണ് നാടിന് മാതൃകയായത്.
മകൾ ഡോ.അഞ്‌ജലിയുടെ വിവാഹ സത്കാര ചടങ്ങിൽ വച്ച് ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഒന്ന്, പതിനൊന്ന് വാർഡുകളിലെ കുടുംബാംഗങ്ങൾക്കാണ് സൗജന്യമായി ഭൂമി നൽകിയത്.
വാർഡ് മെമ്പർമാരായ ശ്യാം പ്രവീൺ, രഞ്ചു ശ്രീലാൽ, വരൻ കെ.കെ.വിഷ്ണു, ആദിച്ചനല്ലൂർ റൂറൽ
റെസി. അസോ. പ്രസിഡന്റ് പാപ്പച്ചൻ, സെക്രട്ടറി ജി.വിദ്യാസാഗർ, സീനിയർ സിറ്റിസൺ ക്ലബ് രക്ഷാധികാരി പി.അനിലാൽ, പ്രസിഡന്റ് ജോയ്സൻ, ചാത്തന്നൂർ ക്ലബ് ചീഫ് പാട്രേൻ റിട്ട. പ്രൊഫസർ ചെറിയാൻ, സെകട്ടറി കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വിവാഹം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കും.