
കൊല്ലം: മുണ്ടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കേരള വനം വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗവും റിട്ട. ഡി.എഫ്.ഒയുമായ കെ.എസ്.ജ്യോതിയെ തിരഞ്ഞെടുത്തു. ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കെ.പി.സലിംകുമാർ, ഡേവിഡ് സാമുവൽ, എം.എച്ച്.നിസാമുദ്ദീൻ, ഡോ.ആർ.മണിയപ്പൻ, ആർ.ഷാജു, സി.ഗോപാലൻ, ഹരികൃഷ്ണൻ, എസ്.കെ.പത്മജ, സുഗതകുമാരി, ജയശ്രീ എന്നിവരാണ് കെ.എസ്.ജ്യോതിക്ക് പുറമേയുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ. സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ ഷാൻ റിട്ടേണിംഗ് ഓഫീസറായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എ.എം.ഇക്ബാൽ, ഏര്യാ കമ്മിറ്റിയംഗങ്ങളായ അഡ്വ. എ.കെ.സവാദ്, ബി.ജയകുമാർ, ലോക്കൽ സെക്രട്ടറി പി.അനിത്, മുൻ പ്രസിഡന്റ് പി.സോമനാഥൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബിജു ഭാസ്കർ, ജി.സുന്ദരൻ, ഗിരിജ സുന്ദരൻ, എസ്.സുരേഷ് ബാബു, ശ്രീഹർഷൻ, ബാബു ദാസ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അംഗങ്ങളെ സ്വീകരിച്ചു.