
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (2022 അഡ്മിഷൻ) എം.എ ഇംഗ്ലീഷ് / മലയാളം പി.ജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ മേയ് 2024 സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in ൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ വെബ്സൈറ്റിൽ. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ച ശേഷം ഡൗൺലോഡ് ചെയ്യാം.
ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കുന്നതിന് നിശ്ചിത ഫീസടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. 27ന് മുമ്പ് അപേക്ഷ നൽകണം.
ഓർമ്മിക്കാൻ
കോഴ്സ്/കോളേജ് ഓപ്ഷനുകൾ നൽകാം:
പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന്  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക്  16 മുതൽ 18ന് വൈകിട്ട് 5 വരെ ഓൺലൈനായി പുതുതായി കോഴ്സ്/കോളേജ് ഓപ്ഷനുകൾ നൽകാം. വിവരങ്ങൾക്ക് www.lbscentre.kerala.gov.in . ഫോൺ: 04712560363, 64.
ബി.ഫാം അപേക്ഷ:
ബി.ഫാം (ലാറ്ററൽ എൻട്രി)   പ്രവേശനത്തിന്  17ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.  സർട്ടിഫിക്കറ്റുകൾ 21വരെ അപ്ലോഡ് ചെയ്യാം.  www.cee.kerala.gov.in.
ഉത്തരസൂചിക:
എൻ.എം.എം.എസ് മാറ്റ്, സാറ്റ് പരീക്ഷകളുടെ താത്കാലിക ഉത്തരസൂചിക https://pareekshabhavan.kerala.gov.in/ nmmse.kerala.gov.in ൽ.
ചോദ്യ പേപ്പർ ചോർച്ചയിൽ
നടപടിവേണം
കൊച്ചി: പ്ലസ് വൺ കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ സ്വകാര്യ ഓൺലൈൻ ചാനലിലൂടെ ചോർന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്.സി.ഇ.ആർ.ടി കേന്ദ്രീകൃത രീതിയിൽ തയ്യാറാക്കി പ്രിന്റ് ചെയ്ത് സ്കൂളുകൾക്ക് നൽകുന്ന പൊതു ചോദ്യ പേപ്പർ ചോരുന്നത് ഗുരുതര വീഴ്ചയാണ്. ഏതാനും വർഷം മുമ്പ് ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യപ്പേപ്പർ മോഷണം പോയ കേസിൽ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിട മൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് എന്നിവർ പറഞ്ഞു.