division-

കൊല്ലം: കോർപ്പറേഷൻ നടത്തുന്ന അഴിമതിക്കെതിരെ 18ന് കിളികൊല്ലൂർ സോണൽ ഓഫീസ് ഉപരോധം നടത്തുന്നതുമായി ബന്ധപ്പെട്ട് കോളേജ് ഡിവിഷൻ നേതൃയോഗം ചേർന്നു. ഡിവിഷൻ പ്രസിഡന്റ് മൻസൂർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ, മണ്ഡലം പ്രസിഡന്റ് അസിംമുദീൻ, ശശിധരൻ ഉണ്ണിത്താൻ, പി.കെ.അനിൽകുമാർ, ശശിധരൻപിള്ള, സുരേന്ദ്രനാഥ്, അയത്തിൽ ശ്രീകുമാർ, സജീവ് സോപാനം, അജയൻ, സജീവ്, ഉദയൻ, ദേവദാസ് എന്നിവർ നേതൃത്വം നൽകി.