കൊല്ലം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് സഫാ എക്സ്പോർട്ട്സ് സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ് 'സ്വാദ് 24' 20 മുതൽ 31 വരെ നടക്കും. ഫുഡ്, മ്യൂസിക്, ആർട്ട്, ഗെയിംസ് ഫെസ്റ്റിവലാണ് ഒരുക്കിയിരിക്കുന്നത്. സ്വാഗതസംഘം ഓഫീസ് ഇന്ന് രാവിലെ 11ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
യു.എം.സി നിർവാഹക സമിതി അംഗങ്ങൾ പങ്കെടുക്കും. മരണപ്പെടുന്ന വ്യാപാരികൾക്കുള്ള ധനസഹായം നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. കൊല്ലത്തെ യു.എം.സി ടൗൺ യൂണിറ്റും കോർപ്പറേഷൻ യൂണിറ്റും സംയുക്തമായാണ് മേൽനോട്ടം വഹിക്കുന്നത്.
40ൽ പരം ഫുഡ് സ്റ്റാളുകളും, 20ൽ പരം കലാകാരന്മാരുടെ മ്യൂസിക്കൽ ആർട്സ് ഷോകളും, കുട്ടികൾക്കുള്ള ഗെയിമുകളും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ പ്രസിഡന്റ് നിജാംബഷി, ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ, ചെയർമാൻ ടി.സജു, കൊല്ലം ടൗൺ യൂണിറ്റ് പ്രസിഡന്റ് ജിനുഗോപാൽ, ജനറൽ സെക്രട്ടറി എസ്.റിസ്വാൻ, ട്രഷറർ ലിജു.ബി.നായർ എന്നിവർ പങ്കെടുത്തു.