
ചിറക്കര: ചിറക്കരത്താഴം വാഴവിളയിൽ നിന്ന് ചിറക്കരയിലേക്കുള്ള വഴിയിൽ കീഴതിൽ ഭാഗത്ത് ഹോട്ടൽ ഭക്ഷണാവശിഷ്‌ടങ്ങളും മാലിന്യവും തള്ളുന്നതായി പരാതി. സ്ഥിരമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്‌ടങ്ങൾ കഴിക്കാൻ തെരുവ് നായ്‌ക്കൾ തമ്പടിക്കുന്നത് നാട്ടുകാർക്കും ഭീഷണിയായി. ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും നേരെ നായ്‌ക്കൾ കുരച്ചുചാടിയ സംഭവങ്ങളും നിരവധിയാണ്.
പ്രദേശം മാലിന്യക്കൂമ്പാരമായതോടെ പഞ്ചായത്ത് ക്യാമറ സ്ഥാപിച്ചപ്പോൾ മാലിന്യം തള്ളൽ മറ്റൊരിടത്തേക്കായി. മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ്.വി.ബൈജുലാൽ ആവശ്യപ്പെട്ടു.