
കൊല്ലം: ക്രിസ്മസിന് ദിവസങ്ങൾ ശേഷിക്കെ ജില്ലയിലെ ക്രിസ്മസ് വിപണിക്ക് നക്ഷത്രത്തിളക്കം. കാരോൾ ഗാനങ്ങളും ജിംഗിൾ ബെൽസ് അലയൊലികളും ഉയർന്നുതുടങ്ങി. വിവിധ തരം നക്ഷത്രങ്ങൾ, പുൽക്കൂട്, ക്രിസ്മസ് ട്രീ, ക്രിസ്‌മസ് തൊപ്പി, അലങ്കാര വസ്തുക്കൾ, തോരണങ്ങൾ എന്നിവ നഗരവീഥികളിൽ നിരന്നുകഴിഞ്ഞു.
പുൽക്കൂടുകൾ ഒരുക്കുന്നതിനും ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനും വിവിധ നിറങ്ങളോടുകൂടിയ സീരിയൽ ബൾബുകൾക്കും ആവശ്യക്കാരേറെയാണ്. ചൈനീസ് ഉത്പന്നങ്ങളാണ് വിപണിയിൽ കൂടുതലായുള്ളത്. എൽ.ഇ.ഡി റൊട്ടേഷൻ ബൾബുകളും ലഭ്യമാണ്. ഡിസംബർ ആദ്യആഴ്ച മുതൽ തന്നെ ക്രിസ്‌മസ് വിപണി സജീവമായിരുന്നു.
നക്ഷത്രങ്ങളാണ് വിപണിയിലെ താരം. പാതയോരങ്ങൾ അലങ്കാര ബൾബുകളും നക്ഷത്രങ്ങളും കൊണ്ട് തിളങ്ങുകയാണ്. എൽ.ഇ.ഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 80 രൂപ മുതലാണ് വില. ഏഴ് വലുതും ഏഴ് ചെറുതും ഉൾപ്പെട്ട നക്ഷത്ര പായ്ക്കറ്റിന് 325 മുതലാണ് വില. പല നിറത്തിലുള്ള ഗിൽറ്റ് നക്ഷത്രങ്ങളും ലഭ്യമാണ്. സ്റ്റാൻഡ് ഘടിപ്പിച്ച എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 400 രൂപ മുതലാണ് വില. പേപ്പർ നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ കുറവാണ്.
ട്രെൻഡ് സാന്താക്ലോസും
ക്രിസ്മസ് ട്രീയും
പച്ച, വെള്ള നിറങ്ങളിലെ സാധാ ക്രിസ്മസ് ട്രീ മുതൽ പൈൻ ട്രീകൾ വരെ
എട്ടോളം ലൈറ്റുകൾ മിന്നുന്ന എൽ.ഇ.ഡി ട്രീ ആകർഷണം
6 ഇഞ്ച് മുതൽ എട്ടടി വരെയുള്ള ക്രിസ്മസ് ട്രീ ലഭ്യം
ക്രിസ്മസ് പപ്പയുടെ തൊപ്പിക്കും വസ്ത്രത്തിനും മുഖം മൂടിക്കും കുട്ടികളാണ് ആവശ്യക്കാർ
റബർ മുഖം മൂടിക്ക് 60 രൂപയും പ്ലാസ്റ്റിക് മുഖം മൂടിക്ക് 10 രൂപയും
സാന്താക്ലോസ് സെറ്റുകൾ 200 രൂപ മുതൽ ലഭ്യം
ചൂരൽ പുൽക്കൂടാണ് ട്രെൻഡ്
സാധാരണ ക്രിസ്മസ് ട്രീ ₹40
പൈൻ ക്രിസ്മസ് ട്രീ ₹200
എൽ.ഇ.ഡി ക്രിസ്മസ് ട്രീ ₹2800
വെള്ള ക്രിസ്മസ് ട്രീ ₹200
എൽ.ഇ.ഡി നക്ഷത്രം ₹80
നിയോൺ നക്ഷത്രം ₹230
ചൂരൽ പുൽക്കൂട് ₹400
തടി പുൽക്കൂട് ₹150
സാന്താക്ലോസ് സെറ്റ് ₹200
അടുത്ത ആഴ്ചയോടെ വിപണി കൂടുതൽ സജീവമാകും. എൽ.ഇ.ഡി നക്ഷത്രങ്ങൾക്കും ട്രീ ഉണ്ടാക്കാനുള്ള പച്ച ഗിൽറ്റുകൾക്കുമാണ് ആവശ്യക്കാരേറെ.
സാബു രവീന്ദ്രൻ, ബ്യൂട്ടി (ഇന്ത്യൻ സ്പോർട്സ് ലാൻഡ്), ചിന്നക്കട