photo
കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂളിൽ ആരംഭിച്ച ദ്വിദിന ക്യാമ്പ് ചെയർമാൻ പ്രൊഫ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ശ്രീബുദ്ധ സെൻട്രൽ സ്കൂളിൽ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. സ്കൂളിൽ 8-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ മാനസികവും ബുദ്ധിപരവുമായ വികാസമാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം എം.സി.രാജിലൻ നിർവഹിച്ചു. ശ്രീബുദ്ധ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ.കെ.ശശികുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ജി.യതീഷ്, ട്രഷറർ ആർ.രവി, പി.ടി.എ പ്രസിഡന്റ് ഡോ.മനുശങ്കർ, പ്രിൻസിപ്പൽ കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.