photo
എൻ.സി.സി യൂണിറ്റിന്റെ ജേഴ്സിയുടെ പ്രകാശനം പ്രിൻസിപ്പാൾ ജെ.വിജയലക്ഷ്മി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: തഴവ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി യൂണിറ്റിന്റെ ജേഴ്സിയുടെ പ്രകാശന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ജെ.വിജയലക്ഷ്മി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഖലീലുദ്ദിൻ പൂയപ്പളളിൽ അദ്ധ്യക്ഷനായി. നിലവിൽ ഇന്ത്യൻ ആർമിയിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികളായ മിഥുൻ, ദേവാനന്ദ്, ആദിത്യൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. എസ്.എം.സി ചെയർമാൻ പി.സി. സുനിൽ, വൈസ് ചെയർമാൻ ചെറുകര ഷാനവാസ്‌, സ്റ്റാഫ്‌ സെക്രട്ടറി ബി.രാജേന്ദ്രൻ പിള്ള, ദീപ, കെ.സതീശൻ, നാസർ കൊച്ചാണ്ടിശ്ശേരിൽ, വി.സജീവ്, ശോഭ ഷിബു, കവിത ബിജു എന്നിവർ സംസാരിച്ചു. എൻ.സി.സി ഓഫീസർ രതീഷ് നന്ദി പറഞ്ഞു.