
കരുനാഗപ്പള്ളി : ചവറ, ശാസ്താംകോട്ട,കരുനാഗപ്പള്ളി സബ് ജില്ലകൾ ചേർത്ത് കരുനാഗപ്പള്ളി കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസ ജില്ല രൂപീകരിക്കണമെന്ന് കേരള പ്രൈവറ്റ് (എയിഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി സബ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്കൂൾ മാനേജർമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പരിഹാരം കാണാൻ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോൺ എഫ് കെന്നടി മെമ്മോറിയൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ സബ് ജില്ലാ പ്രസിഡന്റ് ജി.മനോഹരൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ്, ജില്ലാ സെക്രട്ടറി വി.വി.ഉല്ലാസ് രാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സബ് ജില്ലാ ഭാരവാഹികളായ മായ ശ്രീകുമാർ, അഡ്വ.വി.സുധീഷ്, സിസിലി,പത്മകുമാർ, അനൂപ് മഠത്തിൽ, രഞ്ജിത്ത് ചവറ, നാസർ തുടങ്ങിയവർ സംസാരിച്ചു. ജി. മനോഹരൻ (പ്രസിഡന്റ്), മായ ശ്രീകുമാർ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.