
കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ (കെ.ടി.എസ്.എസ്) 47-ാമത് വാർഷിക പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9ന് കൊല്ലം പെരിനാട് സി.കെ.പി ജംഗ്‌ഷനിലെ എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കും. റിട്ട. ജില്ലാ ജഡ്‌ജി എൻ.ലീലാമണി ഉദ്ഘാടനം ചെയ്യും. കെ.ടി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എം.ജനാർദ്ദനൻ അദ്ധ്യക്ഷനാകും. റിട്ട. എ.ഡി.എം കെ.രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. ഗിരിജ സന്തോഷ്, വി.ദിവാകരൻ, പാപ്പാടിവിള സതീശൻ പിള്ള, ടി.സുരേഷ്, ബാലൻ, ഡോ. പി.രാഘവൻ, വി.വിജയൻ, എസ്.പുരുഷോത്തമൻ, പി.ബാബു, കെ.വിജയകുമാർ, അരുൺ, നെല്ലിയോട് രാജൻ, ആറ്റുകാൽ സാബു എന്നിവർ സംസാരിക്കും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണവും ഡയറക്ടർ ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും. ജനറൽ സെക്രട്ടറി വി.ബാബു സ്വാഗതവും ഓഫീസ് സെക്രട്ടറി സദാനന്ദൻ നന്ദിയും പറയും.