ccc
മന്ത്രി വി. ശിവൻ കുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചവറ സൗത്ത് ലക്ഷ്മി വിലാസം ഗവ. എൽ.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെ വേദിയിൽ ഡോ. സുജിത് വിജയൻ പിള്ള നിലവിളക്ക് കൊളുത്തുന്നു

ചവറ : സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതവും ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുമുപയോഗിച്ച് നിർമ്മിച്ച ചവറ സൗത്ത് ലക്ഷമി വിലാസം എൽ.പി സ്‌കൂളിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ പ്രേമചന്ദ്രൻ എം.പി,ചവറ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ പിള്ള, ബ്‌ളോക്ക് പഞ്ചായത്തംഗം ഷാജി എസ്. പള്ളിപ്പാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അപർണ രാജഗോപാൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ‌‌ന്ധ്യമോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജുമോൻ വാൻഡ്രോസ്, വാ‌ർഡ് മെമ്പർമാരായ സിന്ധുമോൾ, പ്രദീപ് എസ്.പുല്ല്യാഴം,ബേബി മഞ്ജു, മീന,സ്‌മിത, എ.ഇ.ഒ ടി.കെ.അനിത, ടി. ശിവകുമാർ, ടി.തങ്കലത, ബാജി സേനാധിപൻ, പി.സാബു എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക പി.ജലജ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ സ്വാഗതവും എസ്.എം.സി ചെയർപേഴ്‌സൺ ഡോ. കെ.എസ്. വൈഷ്‌ണവി നന്ദിയും പറഞ്ഞു.