pp

കുണ്ടറ: കുഴിമതിക്കാട് റോട്ടറി ക്ലബിന്റെയും നെല്ലിമുക്ക് സ്വാതന്ത്ര്യ സമര സ്മാരക വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കുണ്ടറ എൽ.എം.എസ് ഹോസ്പിറ്റലിന്റെയും കുഴിമതിക്കാട് മെഡികെയർ ലബോറട്ടറിയുടെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി അസി. ഗവർണർ

അഡ്വ. നജീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് വരുൺ ജോർജ് അദ്ധ്യക്ഷനായി. മടന്തകോട് വാർഡ് അംഗം സന്ധ്യാഭാഗി, വായനശാല പ്രസിഡന്റ് സി. അജയകുമാർ, രാമകൃഷ്ണപിള്ള, ബി.മുരളീധരൻ പിള്ള,​ എസ്.അശോകൻ,

എൽ.എം.എസ് - സി.ഇ.ഒ മാത്യു വർഗീസ്, ബിജോയി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ. എൻ.ശശികുമാർ സ്വാഗതവും മുരളീധരൻ പിള്ള നന്ദിയും പറഞ്ഞു.