
കുണ്ടറ: പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാരിൽ നിന്ന് അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് സംഘാടകസമിതി രൂപീകരണം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബി.ജയന്തി അദ്ധ്യക്ഷയായി. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തിൽ സുനിൽ, പെരിനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എസ്.എൽ.സജി കുമാർ, രാജു.ഡി.പണിക്കർ, മഹേശ്വരൻ പിള്ള, ഇടവട്ടം വിനോദ് തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് ലാൽ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ബിന്ദു നന്ദിയും പറഞ്ഞു.