കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ചിതറ മേഖല സമ്മേളനം നടന്നു. വളവുപച്ച ശാഖ ഓഡിറ്റോറിയത്തിൽ നടന്ന മേഖല സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പ്രേം രാജ്, കൗൺസിലർമാരായ പാങ്ങൽകാട് ശശിധരൻ, എസ്.വിജയൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സുധർമ്മ കുമാരി, പ്രകാശൻ എന്നിവർ സംസാരിച്ചു. ശിവഗിരി തീർത്ഥാടനം, 2025 ൽ ഏപ്രിൽ നടത്തുന്ന ശ്രീ നാരായണ സ്നേഹ സംഗമം വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. ചിതറ പഞ്ചായത്തിലെ, വളവുപച്ച, ചിതറ, മടത്തറ, ഇലവുപാലം, ചക്കമല, പുതുശ്ശേരി, ചിറവൂർ, കൊച്ചാലും മൂട്, ഐരകുഴി, കാഞ്ഞിരത്തും മൂട് ശാഖാകളിലെ ഭാരവാഹികൾ പങ്കെടുത്തു.