
കൊല്ലം: കടപ്പാക്കട രാധാസ് പെട്രോൾ പമ്പിന് സമീപം ശാസ്ത്രി ജംഗ്‌ഷനിൽ എ.ഐ.ടി.യു.സി ഓട്ടോറിക്ഷ യൂണിറ്റ് ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ബി.ശങ്കർ ഉദ്ഘാടനം ചെയ്തു. ലോറി യൂണിയൻ സെക്രട്ടറി ടി.വി.ടെറൻസ് അദ്ധ്യക്ഷനായി. ഹെഡ് ലോഡ് യൂണിയൻ സെക്രട്ടറി ബി.രാജു സംസാരിച്ചു. എം.നിസാം സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എം.നിസാം (യൂണിയൻ കൺവീനർ), വൈശാഖ്, എൻ.അമീർ (ജോ.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ഷിബു, സനോഫർ, സുൽഫി, നിയസ്, സാജൻ അർഷാദ്, അലി, ഷഹാൽ തുടങ്ങിയവർ പങ്കെടുത്തു.