canfed

കൊല്ലം: സാധാരണ തൊഴിലാളികൾക്ക് തൊഴിൽ സാക്ഷരത നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. കാൻഫെഡ് യുവജന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിൽ സാക്ഷരത അവബോധ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളും തൊഴിലുടമകളും സർക്കാരും കൂട്ടായി തൊഴിൽ നിയമങ്ങൾ നടപ്പാക്കണം. ഈ മൂന്നു വിഭാഗങ്ങളും ഒന്നിച്ച് ചേർന്ന് പ്രവർത്തിച്ചാലേ രാജ്യത്തിന് സമഗ്ര വളർച്ച നേടാനവൂയെന്നും അദ്ദേഹം പറഞ്ഞു.

കാൻഫ്രഡ് യുവജനസമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ. ശൂരനാട് വിഷ്ണു വിജയൻ അദ്ധ്യക്ഷനായി. കാൻഫെഡ് യുവജനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ബി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. നെജുമൽ പത്തനാപുരം, തയ്യൽ തൊഴിലാളി ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് സരസചന്ദ്രൻ പിള്ള, സർക്കാർ വ്യവസായ ബന്ധസമിതി അംഗം പി.മോഹൻലാൽ, ഗാന്ധിദർശൻ വേദി യുവജനവിഭാഗം പ്രസിഡന്റ് അരുൺ ഗോവിന്ദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാഫി ചെമ്മാത്ത്, ശ്രീകാന്ത് മഠത്തിൽ, ജോയി ചാക്കോ, സുരേഷ്, പ്രഭാകരൻ നായർ, ജിബിൻ.ടി.ബിജു, ജെ.അഞ്ജന, സ്നേഹ, അബിൽ, അഭിജിത്ത് എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റർ അജിതൻ ശൂരനാട് നന്ദി പറഞ്ഞു.