
കൊല്ലം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് 20 മുതൽ 31 വരെ സഫാ എക്‌സ്പോർട്ട്സ് സംഘടിപ്പിക്കുന്ന ഫുഡ്‌ഫെസ്റ്റ് സ്വാദ് 24 ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.കെ.സവാദ് നിർവഹിച്ചു.
യു.എം.സി സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ നിജാംബഷി അദ്ധ്യക്ഷനായി. ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട 2872 വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് എ.കെ.സവാദ് പറഞ്ഞു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത് മുഖ്യ ആശംസാ പ്രസംഗം നടത്തി. യു.എം.സി കൊല്ലം ടൗൺ യൂണിറ്റും കോർപ്പറേഷൻ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ നാൽപ്പതിൽപ്പരം ഫുഡ് സ്റ്റാളുകളും ഇരുപതിൽപ്പരം കലാകാരന്മാരുടെ മ്യൂസിക്കൽ ആർട്സ് ഷോകളും കുട്ടികൾക്കുള്ള ഗെയിമുകളും ഒരുക്കിയിട്ടുണ്ട്.
ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതം പറഞ്ഞു. യു.എം.സി ജില്ലാ ട്രഷററും ഫെസ്റ്റ് ചെയർമാനുമായ ടി.സജു, ജനറൽ കൺവീനർ നാസർ ചക്കാലയിൽ, കൊല്ലം ടൗൺ യൂണിറ്റ് പ്രസിഡന്റ് ജിനു ഗോപാലൻ, ജനറൽ സെക്രട്ടറി റിസ്വാൻ, ജില്ലാ ഭാരവാഹികളായ നുജൂം കിച്ചൻ ഗാലക്സി, എസ്.സുബ്രു, എൻ.സഹദേവ്, എസ്.ഷംസുദ്ദീൻ, ഷമ്മാസ് ഹൈദ്രോസ്, ലിജു.ബി.നായർ, ഷംനാദ്, നിജിൽ എന്നിവർ സംസാരിച്ചു.