
കൊല്ലം: തരിശ് രഹിത കേരളം പദ്ധതി വിജയിപ്പിക്കാൻ സംസ്ഥാനത്ത് പയ്യന്നൂർ അസംബ്ലി നിയോജകമണ്ഡലം പൈലറ്റ് പ്രൊജക്ടായി ഏറ്റെടുക്കാൻ കർഷകസംഘം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ. പോളയത്തോട് എൻ.എസ് ഹാളിൽ കർഷകസംഘം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർന്ന് ഓരോ നിയോജകമണ്ഡലങ്ങളിലെയും ഒരു പഞ്ചായത്ത് കർഷകസംഘം ഏറ്റെടുത്ത് തരിശ് സ്ഥലങ്ങളിൽ കൃഷി നടത്തും. തദ്ദേശസ്ഥാപനങ്ങൾ, കൃഷി വകുപ്പ്, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും പ്രവത്തനമെന്നും അദ്ദേഹം പറഞ്ഞു.
കർഷകസംഘം ജില്ലാ പ്രസിഡന്റ് ബിജു.കെ.മാത്യു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.ബാൾഡുവിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.അനിരുദ്ധൻ, വി.എസ്.സതീഷ്, എം.കെ.ശ്രീകുമാർ, കെ.എൻ.ശാന്തിനി, ആർ.ഗീത, രതികുമാർ, ജില്ലാ എക്‌സി. അംഗങ്ങളായ എസ്.സത്യൻ, പി.കെ.ജയപ്രകാശ്, എം.എസ്.മധുകുമാർ, അഡ്വ. ആർ.വിജയൻ, ജോൺ ഫിലിപ്പ്, സി.സോമൻപിള്ള എന്നിവർ സംസാരിച്ചു.