കൊല്ലം: തോപ്പ് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സ്റ്റീഫന്റെ തിരുന്നാൾ ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് രാവിലെ 6.30ന് ഇടവക വികാരി ഫാ.വർഗീസ് പൈനാടത്ത് കൊടിയേറ്റും. തുടർന്ന് രൂപത വികാർ ജനറൽ മോൺ. ബൈജു ജൂലിയാന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുന്നാൾ സമാരംഭ ദിവ്യബലി. 17 മുതൽ 23 വരെ ദിവസവും വൈകിട്ട് 5.30ന് ജപമാല, ദിവ്യബലി, നൊവേന.
ഈ ദിവസങ്ങളിൽ ഫാ. ഫ്രാങ്ക്‌ളിൽ ഫ്രാൻസിസ്, ഫാ.വർഗീസ് പുത്തനങ്ങാടി, ഫാ. ബിനു തോമസ്, ഫാ. സെബാസ്റ്റ്യൻ തോബിയാസ്, ഫാ. ജിതിൻ മറ്റമുണ്ടയിൽ, ഫാ. ജോബി സെബാസ്റ്റ്യൻ, ഫാ. സുമൻ ജോസ് എന്നിവർ മുഖ്യകാർമ്മികരാകും. 24ന് രാവിലെ 6.30ന് ജപമാല, ദിവ്യബലി, നൊവേന. മുഖ്യ കാർമ്മികൻ ഫാ. അനീഷ് തോമസ്. രാത്രി 11.45ന് തിരുപ്പിറവി തിരുന്നാൾ, പാതിരാ കുർബാന. മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമ്മികത്വം വഹിക്കും. 25ന് രാവിലെ 8ന് ദിവ്യബലി ഫാ. ആന്റണി ജോസഫ്. വൈകിട്ട് 5.30 ന് ജപമാല, നൊവേന, വേസ്പര. മോൺ വിൻസന്റ് മച്ചാഡോ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം. 26ന് രാവിലെ 6.30ന് ഫാ. സ്റ്റീഫൻ മുക്കാട്ടിലിന്റെ മുഖ്യകാർമ്മിത്വത്തിൽ ദിവ്യബലി. 9ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാമ്മികത്വത്തിൽ ഭക്തിനിർഭരമായ തിരുന്നാൾ സമൂഹബലി. തുടർന്ന് പരിശുദ്ധ കുർബാന ആശീർവാദം, തിരുന്നാൾ കൊടിയിറക്ക്.