
കൊല്ലം: 21ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ രജിസ്ട്രേഷൻ ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫീസിൽ ആരംഭിച്ചു. ആദ്യ രജിസ്ട്രേഷൻ ചെന്നിത്തല ടൗൺ ബോട്ട് ക്ലബിന്റെ ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളത്തിന്റെ ടി.മനുവിന് ചെയർമാൻ അഡ്വ. ടി.സി.വിജയൻ കൈമാറി. കൺവീനർ എ.മുഹമ്മദ് അൻസാരി, ജോ. കൺവീനർ എൻ.ചന്ദ്രബാബു, ടി.കെ.സുൽഫി, എം.മാത്യൂസ്, പെരിനാട് മുരളി, ഉപേന്ദ്രൻ മങ്ങാട്, മേടയിൽ ബാബു, സ്വാമിനാഥൻ ശരവണൻ, അജീഷ് മൺറോ, സദു പള്ളിത്തോട്ടം എന്നിവർ പങ്കെടുത്തു.