
കൊല്ലം: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയികളായവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകി. ചിന്നക്കട കേരള ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം അഡ്വ. പി.സജി അദ്ധ്യക്ഷനായി. ഷോപ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു, യു.ടി.യു.സി കേന്ദ്ര കമ്മിറ്റി അംഗം സജി.ഡി.ആനന്ദ്, ബി.എം.എസ് ജില്ലാ സെക്രട്ടറി ആർ.അജയൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.ഷാജഹാൻ, ഫോട്ടോഗ്രാഫേഴ്സ് അസോ. ക്ഷേമനിധി കോ ഓർഡിനേറ്റർ സന്തോഷ് ആരാമം, ലാബ് ഓണേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷിഹാബുദ്ദീൻ, പൗൾട്രി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സിയാദ് കുട്ടി ചാത്തിനാംകുളം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ എക്സി. ഓഫീസർ ഷീബ കെ.സാമുവേൽ സ്വാഗതവും സുജിൻ സുന്ദരൻ നന്ദിയും പറഞ്ഞു.