ചാത്തന്നൂർ: പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കവരുന്ന സർക്കാർ നടപടി പൊറുക്കാനാവില്ലെന്ന് സി.ആർ.മഹേഷ് എം.എൽ.എ. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചാത്തന്നൂർ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിട്ടും മുൻ പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും പാർലമെന്റ് തിരഞ്ഞടുപ്പിൽ പെൻഷൻകാർ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി, പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എ.എ.റഷീദും ചർച്ച സംഘടനാ ജില്ലാ സെക്രട്ടറി വാരൃത്ത് മോഹൻ കുമാറും ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിസന്റ് ബിജു വിശ്വരാജൻ, പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ലത മോഹൻദാസ്, മണ്ഡലം പ്രസിഡന്റ് ടി.എം.ഇക്ബാൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ.മുരളീധരൻ പിള്ള, കെ.എസ്.വിജയകുമാർ, പട്ടരുവിള വിജയൻ, എം.എ.മജീദ്, എസ്.വിജയകുമാരി, എസ്.എസ്.ഗീതാഭായി, അഡ്വ. ആർ.എസ്.മിനി, സുമതി അമ്മ, ശശാങ്കൻ ഉണ്ണിത്താൻ, ജി.അഭിലാഷ്, നിയോജകമണ്ഡലം സെക്രട്ടറി വി.മധുസൂദനൻ, ഡി.കെ.ബേബി, ആർ ഗിനി ലാൽ എന്നിവർ പങ്കെടുത്തു.

ഭാരവാഹികളായി കല്ലുവാതുക്കൽ അജയകുമാർ (പ്രസിഡന്റ്), എൻ.അശോകൻ ആദിച്ചനല്ലൂർ, പ്രദീപൻ പരവൂർ, എം.റാഫി കല്ലുവാതുക്കൽ (വൈസ് പ്രസിഡന്റ്), ആദിച്ചനല്ലൂർ വി.മധുസൂദനൻ (സെക്രട്ടറി), ആരിഫ പരവൂർ, കെ.അലക്സ്, സുകുമാരൻ ചിറക്കര (ജോയിന്റ് സെക്രട്ടറി), കെ.ഗോപി പൂയപ്പള്ളി (ട്രഷറർ), സുമതി മീനാട് (വനിതാ ഫോറം പ്രസിഡന്റ്), സരസ്വതി വെളിച്ചിക്കാല (വൈസ് പ്രസിഡന്റ്), അഡ്വ. ആർ.എസ്.മിനി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.