nnn
വൈദ്യുതി നിരക്കു വർദ്ദനവിൽ പ്രതിഷേധിച്ച് യൂത്തു കോൺഗ്രസ് പ്രവർത്തകർ മണ്ണെണ്ണ വിളക്കുമായി മാർച്ചു നടത്തുന്നു

കൊട്ടാരക്കര: വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്തു കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് കത്തിച്ച മണ്ണെണ്ണ വിളക്കുകളുമായി പ്രതിഷേധ മാർച്ച് നടത്തി. യൂത്തു കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.ശിവകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ് ആനക്കോട്ടൂർ അദ്ധ്യക്ഷനായി. കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് സെക്രട്ടറി മൈലം റെജി, സുമേഷ് സുദേവൻ, ദിലീപ്, ബാലാജി, അഭിജിത് അന്നൂർ, ദിനു ജി കൃഷ്ണൻ എന്നിവർ സംസാരിച്ചു.