vvv
തൊടിയൂർ അരമത്ത്മഠം - നെടുമ്പുറത്ത് റോഡിൽ പുനർ നിർമ്മിച്ച കല്ലിശ്ശേരിൽ പാലം സി.ആർ.മഹേഷ് എം.എൽ.എ ഗതാഗതത്തിന് തുറന്നു നൽകുന്നു

തൊടിയൂർ: തൊടിയൂർ ഗ്രാമപ്പഞ്ചായത്തിൽ അരമത്ത്മഠം - നെടുമ്പുറത്ത് റോഡിൽ പുനർ നിർമ്മിച്ച കല്ലിശ്ശേരിൽ പാലം സി.ആർ.മഹേഷ് എം.എൽ.എ ഗതാഗതത്തിന് തുറന്നു നൽകി. ഏതാനും മാസങ്ങൾക്ക് മുമ്പ് പാറ കയറ്റിവന്ന ടിപ്പർ ലോറി കയറി നിലവിലുണ്ടായിരുന്ന പാലം തകർന്നതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഫണ്ടിൽ നിന്ന് 6.31 ലക്ഷം രൂപ ചെലവഴിച്ച് പാലം പുനർനിമ്മിച്ചത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, മുൻ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ധർമ്മദാസ്, ബി.മോഹനൻ, അസി.എൻജിനിയർ പ്രവീൺ പി.കൃഷ്ണൻ, ഓവർസിയർ എൻ.ഹസ്ന, കിഷോർ എന്നിവർ സംസാരിച്ചു.